മസ്കറ്റ്: ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളില്‍ അധിക ബാഗേജ് നിരക്കുകൾ കുത്തനെ വെട്ടികുറച്ചു. കൂടാതെ കൊണ്ടുപോകുന്ന സാധനങ്ങള്‍ക്കു ചുമത്തിയിരുന്ന അധിക ചാര്‍ജുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ഒരു റിയാല്‍ 300 ബൈസയായാണു നിരക്ക് കുറച്ചിരിക്കുന്നത്. മുൻപ് ഇത് 10 ഒമാന്‍ റിയാല്‍ ആയിരുന്നു. കൂടാതെ ഓണ്‍ലൈനിലോ വിമാനക്കമ്പനിയുടെ ഓഫീസുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 20 കിലോയുടെ അധിക ബാഗേജിന് വെറും 13 റിയാല്‍ 600 ബൈസയായി കുറച്ചിട്ടുണ്ട്.
Read Also: ഇത് ചരിത്രം, ആദ്യമായി സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും പാക്കിസ്ഥാനും
അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരില്‍നിന്ന് അധിക ബാഗേജിന് ഈടാക്കിയിരുന്ന ചാര്‍ജുകളും പിന്‍വലിച്ചിട്ടുണ്ട്. ഇനി ഇത്തരം യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചാര്‍ജ് മാത്രം നല്കിയാല് മതിയാകും.
Post Your Comments