ദുബായ്: ദുബായിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. ശമ്പളത്തിന്റെ വലിയ പങ്കും താമസ സ്ഥലത്തിനായുള്ള വാടകയിനത്തിൽ കൊടുക്കേണ്ടി വരും. എന്നാൽ ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസസൗകര്യം ലഭിക്കുന്ന പത്ത് സ്ഥലങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.
ALSO READ:ദുബായ് മെട്രോ സ്റ്റേഷനില്‍ സഹപ്രവര്‍ത്തകയെ ചുംബിച്ച പ്രവാസിക്ക് സംഭവിച്ചത്
ജുമേയ്‌റ ബീച്ച് റസിഡൻസിൽ ഒരു മുറി സൗകര്യമുള്ള താമസ സ്ഥലത്തിന് 95,000 ദിർഹമാണ് നിരക്ക്. സ്ഥലത്തിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷനുണ്ട്. ഇന്റർനാഷണൽ മീഡിയ പ്രൊഡക്ഷൻ സോണിൽ 50,000 ദിർഹമാണ് നിരക്ക്. അൽ അവിർ, അൽ ക്യുവോസ്, അൽ കുസായിസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ 19,000 ദിർഹം, 21,000 ദിർഹം, 25,000 ദിർഹം എന്നീ നിരക്കുകളിൽ ലഭിക്കും. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ 25,000 ദിർഹം, 34,000 ദിർഹം എന്നീ നിരക്കിൽ ലഭിക്കും. ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസസൗകര്യം ലഭിക്കുന്ന ഇടങ്ങൾ ഇവയാണ്
ദുബായ് നോൺ ഫ്രീഹോൾഡ് സ്റ്റുഡിയോ
അൽ അവിർ : 19,000 മുതല്‍ 23,000
അൽ എഹിബാബ് : 21,000 മുതല്‍ 25,000
അൽ ഖൂസ് : 25,000 മുതല്‍ 31,000
അൽ കുസൈസ് : 27,000 മുതല്‍ 33,000
അൽ തവാർ : 28,000 മുതല്‍ 34,000
അൽ ബറാഹ : 28,000 മുതല്‍ 34,000
അൽ മുഹൈസ്‌നാഹ് : 30,000 മുതല്‍ 36,000
സത്വ : 30,000 മുതല്‍ 40,000
അൽ ജാഫിയ : 30,000 മുതല്‍ 40,000
അബു ഹൈൽ : 31,000 മുതല്‍ 37,000
ദുബായ് ഫ്രീഹോൾഡ് സ്റ്റുഡിയോ
ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാർക്ക് : 25,000 മുതല്‍ 35,000
ഇന്റർനാഷണൽ സിറ്റി : 30,000 മുതല്‍ 36,000
ഗാർഡൻ : 34,000 മുതല്‍ 42,000
ഇന്റർനാഷണൽ മീഡിയ പ്രൊഡക്ഷൻ സോൺ : 35,000 മുതല്‍ 43,000
ഇന്റർനാഷണൽ സിറ്റി: 36,000 മുതല്‍ 44,000
ഡിസ്‌കവറി ഗാർഡൻ : 38,000 മുതല്‍ 46,000
ദുബായ് സിലിക്കോൺ ഒയാസിസ് : 38,000 മുതല്‍ 46,000
ദുബായ് സ്പോർട്സ് സിറ്റി : 42,000 മുതല്‍ 52,000
ഗ്രീൻ കമ്മ്യൂണിറ്റി : 42,000 മുതല്‍ 52,000
ജുമൈറ വില്ലേജ് : 43,000 മുതല്‍ 53,000
Post Your Comments