അബുദാബി: വാഹനയാത്രികർക്ക് കാലാവസ്ഥ മുന്നറിയിപ്പുമായി അബുദാബി പോലീസ്.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് നിർദേശം നൽകിയത്. “അബൂദബിയുടെ റോഡുകളിൽ ശക്തമായ പൊടി കാറ്റിനു സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
read also: ‘ഈ’ തട്ടിപ്പില്‍ വാട്‌സാപ്പ് വഴി പണം നഷ്ടമാകാം : മുന്നറിപ്പുമായി അബുദാബി പൊലീസ്
അതിനാൽ ശരിയായ മുൻകരുതലുകൾ എടുക്കണമെന്നും നിങ്ങളുടെ വാഹനങ്ങൾ വൃക്ഷങ്ങൾ, ബിൽബോർഡുകൾ അല്ലെങ്കിൽ നിർമ്മാണ സൈറ്റുകൾക്ക് സമീപം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും” അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments