Latest NewsNewsIndia

ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•മുന്‍ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ്‌ അംഗം നഗം ജനാര്‍ദ്ദന്‍ റെഡ്ഡിയും തെലങ്കാനയില്‍ നിന്നുള്ള മറ്റു ചില നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

റെഡ്ഡിയ്ക്ക് പുറമേ ജി.സൂര്യ കിരണ്‍ മുതലായവരാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

2014 ല്‍ മഹബുബ് നഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച റെഡ്ഡി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഇദ്ദേഹം ബി.ജെ.പി വിടുകയും ചെയ്തിരുന്നു.

ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പ് തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) യുടെ ഭാഗമായിരുന്ന റെഡ്ഡി സംസ്ഥാന മന്ത്രിയുമായിട്ടുണ്ട്.

എ.ഐ.സി.സി. ഇന്‍ ചാര്‍ജ് റാം ചന്ദ്ര ഖുന്തിയ, തെലങ്കാന പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.ഉത്തന്‍കുമാര്‍ റെഡ്ഡി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button