ലണ്ടൻ: മരണത്തിന്റെ കൈയിൽ നിന്നുമാണ് ഡോക്ടർമാർ ജയ്‌യെ തിരിച്ചു പിടിച്ചത്.ഒറ്റ ദിവസത്തെ ശസ്‌ത്രക്രിയയിലൂടെ അഞ്ച് അവയവങ്ങളാണ് ജയ് സ്വീകരിച്ചത്. അവയവമാറ്റ ശസ്‌ത്രക്രിയ വേണമെന്ന് 15 മാസങ്ങൾക്ക് മുൻപായിരുന്നു ഡോക്ടർമാർ ജയ്‍യുടെ മാതാവിനെ അറിയിച്ചത് .
കുട്ടിയായതുകൊണ്ടുതന്നെ അനുയോജ്യമായ ഡോണറെ ലഭിക്കാത്തതു മൂലമാണ് ശസ്‌ത്രക്രിയ ഇത്രയേറെ വൈകിയത്. 15 മാസത്തിനൊടുവിൽ ജയ്‍യുടെ അമ്മയെ തേടി ആ ഫോൺകോൾ എത്തി. ജയ്ക്ക് അനുയോജ്യമായ ദാതാവിനെ ലഭിച്ചു . അപ്പോഴും ഒരു സങ്കടം മാത്രം ബാക്കിയായി, ജയ്‌യിനെക്കാളും പ്രായം കുറഞ്ഞ കുഞ്ഞ് മരണപ്പെട്ടതാണ് ജയ്ക്ക് അവയവങ്ങൾ കിട്ടാൻ കാരണമായത് .
ALSO READ:സർക്കാർ ആശുപത്രിയിൽ തലയ്ക്കു പരിക്ക് പറ്റിയ രോഗിക്ക് കാലില്‍ ശസ്ത്രക്രിയ നടത്തി
ദാതാവില്‍ നിന്ന്, രണ്ട് വൃക്കകള്‍, ലിവർ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയാണ് ജയ്‌യിലേക്ക് അവയവമാറ്റം ചെയ്‌തത്. ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിലാണ് ഈ അപൂർവമായ ശസ്‌ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ജയ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. ജയ്‍യുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Post Your Comments