
കോഴിക്കോട്/ മുക്കം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പ്ലസ് ടു പരീക്ഷ എഴുതിയ ശേഷം വീട്ടിലെത്തിയപ്പോൾ കലശലായ വയറുവേദന ഉണ്ടാകുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു, തുടർന്ന് പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. പ്രസവ ശേഷമാണ് പെൺകുട്ടിയുടെ വീട്ടുകാരും അയൽവാസികളും പെൺകുട്ടി ഗർഭിണിയായിരുന്നു എന്നറിയുന്നത് തന്നെ. ദളിത് പെൺകുട്ടിയെ ആണ് 23 കാരനായ യുവാവ് പീഡിപ്പിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ആറുമാസം ആയപ്പോഴാണ് താൻ ഗർഭിണിയാണെന്ന് പെൺകുട്ടിയും മനസ്സിലാക്കിയത്. പിന്നെ ഒന്നും ചെയ്യാനാകാത്തതുകൊണ്ടു ആരെയും അറിയിക്കാതെ മുന്നോട്ടുപോകുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിന്‍ പ്രകാരം ആണ് പോലീസ് കേസെടുത്തതും യുവാവ് അറസ്റ്റിലാകുന്നതും .
Post Your Comments