Latest NewsKeralaNews

വീടില്ലാത്ത 82,427 കുടുംബങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഭൂമിയുള്ള 82,427 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ കേന്ദ്രാനുമതി. ഇതിനായി 2525 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിക്കുക .

പി.എം.എ.വൈ -ലൈഫ് പദ്ധതിയുടെ ഭാഗമായി 32 നഗരസഭകളിലായി 5073 വീടുകൾ നിർമ്മിക്കാൻ 203 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതോടെ കേരളത്തിലെ 93 നഗരങ്ങളിൽ സ്വന്തമായി സ്ഥലമുള്ള എല്ലാവർക്കും വീടുകളാകും.നിലവിൽ 2023 വീടുകളുടെ നിർമ്മാണം പൂർത്തിയായി.23,891 വീടുകൾ നിർമ്മാണ ഘട്ടത്തിലാണ് . പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.

Read also:അദാനി കമ്പനിയുടെ കടങ്ങളും സര്‍ക്കാര്‍ ഏല്‍ക്കേണ്ടി വരുമോ ? : കമ്മീഷന്‍

നഗര പ്രദേശങ്ങളിൽ സ്ഥലമുളള ഭവനരഹിതർക്കു വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധനസഹായം ലൈഫ് പദ്ധതിയുടെ യുണിറ്റ് നിരക്കുപ്രകാരം നാലു ലക്ഷം രൂപയായി ഉയർത്തി സർക്കാർ ഉത്തരവിട്ടിരുന്നു.2017 ഏപ്രിൽ ഒന്നിനുശേഷം കരാർ വെച്ച എല്ലാ ഗുണഭോക്താക്കൾക്കും മുൻകാല പ്രബലായതോടെ നാലുലക്ഷം രൂപ വീതം ലഭിക്കും.നാലു ലക്ഷം രൂപയിൽ ഒന്നര ലക്ഷം കേന്ദ്ര സർക്കാർ നൽകും ശേഷിച്ച തുകയിൽ 50,000 രൂപ സംസ്ഥാന വിഹിതവും രണ്ടുലക്ഷം നഗരസഭ വിഹിതവുമാണ് ഗുണഭോക്തൃ വിഹിതം നൽകേണ്ടതില്ലെന്നത് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് .ഹരികിഷോർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button