ദുബായ് ; ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ചാൽ ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കാമെന്ന് ഫ്ലൈ ദുബായ്. എന്നാൽ ഓപണ്‍ സ്കൈ പോളിസി നിയന്ത്രണം പുനഃപരിശോധിച്ച ശേഷം മാത്രമെ കൂടുതൽ സർവീസ് ആരംഭിക്കാനാകൂ. കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകളിലാണ് ഫ്ളൈ ദുബായുടെ വിവിധ സെക്ടറുകളിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. അതിനാൽ ഉൽസവ സീസണുകളിൽ എത്തുന്ന കൂടുതൽ യാത്രക്കാർക്കാവശ്യമായ സീറ്റുകളും സർവീസുകളും നിലവിലെ സാഹചര്യത്തിൽ ലഭ്യമല്ലെന്നും ഓപ്പൺ സ്കൈ നയത്തിലെ നിയന്ത്രണം പുനഃപരിശോധിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്നും ഫ്ളൈ ദുബായ് അധികൃതർ പറയുന്നു.
നിറയെ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലും യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള തുറന്ന ആകാശ നയം നടപ്പാക്കണം. ഇതുമൂലം കൂടുതല്‍ സെക്ടറുകളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാനാകും. ഇതിലൂടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനും വിനോദ സഞ്ചാരത്തിനും ഇത് സഹായകമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നു ഫ്ളൈ ദുബായ് പറഞ്ഞു.
Also read ;ദുബായിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പത്തൊമ്പതുകാരൻ പിടിയിൽ
Post Your Comments