Latest NewsNewsIndia

സ്‌കൂട്ടറില്‍ പോകുന്നതിനിടെ മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമം; പിന്നീട് സംഭവിച്ചത്

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമം. ഞായറാഴ്ച രാവിലെ നടുറോഡില്‍ വെച്ചാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്‍ഡോര്‍ സ്വദേശിയായ മോഡല്‍ ആകര്‍ഷി ശര്‍മയുടെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റ് ചെയ്തു.

തിരക്കേറിയ റോഡില്‍ കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നു. ആക്ടീവയില്‍ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അടിയില്‍ എന്താണുള്ളതെന്ന് കാണട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാന്‍ മറിഞ്ഞു വീണു. അപകടത്തില്‍ സംഭവിച്ച പരുക്കിന്റെ ചിത്രങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തുകൊണ്ട് മോഡല്‍ പറഞ്ഞിരുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും തന്നെ രക്ഷിക്കാനോ സഹായിക്കാനോ ആരും വന്നില്ലെന്നും ആകര്‍ഷി ശര്‍മ പറയുന്നു.

അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും ഇതിന്റെ ഷോക്കില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും സംഭവസ്ഥലത്തെത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷത്തില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button