തിരുവനന്തപുരം: യുവജനകമ്മീഷനെപ്പോലെതന്നെ മനുഷ്യാവകാശ കമ്മീഷനും പ്രവർത്തിച്ചാൽ പോരെയെന്ന വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ മുഖ്യമന്ത്രി വിമർശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ബൽറാമിന്റെ പ്രതികരണം.
Read Also: എടിഎമ്മില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 500 ന്റെ നോട്ടുകള്‍ : പരാതിയുമായി യുവാവ്
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ് ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ കമ്മീഷന്‍ അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Post Your Comments