കണ്ണൂര്‍ ; പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലുപേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടികളുടെ മാതാവായ സൗമ്യ എന്ന യുവതി കുറ്റം സമ്മതിച്ചു. പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നായിരുന്നു കുറ്റസമ്മതം. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്(76),അമ്മ കമല(65), സൗമ്യയുടെ മക്കളായ ഐശ്വര്യ(എട്ട്), കീര്‍ത്തന(ഒന്നര ) എന്നിവരുമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്ബതിനാണ് കീര്‍ത്തനയുടെ മരണം. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന് ഏപ്രില്‍ 13നുമാണ് മരിച്ചത്.
അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നാണ് സൂചനയെങ്കിലും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല.
Post Your Comments