Latest NewsKeralaNews

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ ബന്ധുക്കളെ പൊലീസ് അവഹേളിച്ചു

കൊച്ചി: പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ കുടുംബത്തോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി . പാലാരിവട്ടം എസ്ഐ വിപിന്‍ കുമാറിനെതിരെയാണ് പരാതി . രണ്ടുദിവസം മുമ്പാണ് 18കാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി നല്‍കിയത് . പെണ്‍കുട്ടിയെ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിക്ക് പരിചയം ഉള്ള മറ്റൊരു സ്ത്രീക്ക് ഒപ്പം ആണ് പൊലീസ് അയച്ചത് . വിവരം അന്വേഷിക്കാന്‍ എത്തിയ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും പരാതിയുണ്ട്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button