മലപ്പുറം: കത്വയിൽ കൂട്ട ബാലസംഘത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരും ചിത്രവും പ്രദർശിപ്പിച്ച് പ്രതിഷേധിച്ചവർക്കെതിരെ പോക്സോ നിയമം അനുസരിച്ച് കേസെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടിയുടെ പേര് പരാമർശിച്ച പോലീസുകാരൻ വിവാദത്തിൽ.
മലപ്പുറത്ത് ഹർത്താലിനോടനുബന്ധിച്ച് അക്രമ സംഭവങ്ങളുണ്ടായ തിരൂർ, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല പോലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റ ഒപ്പുവെച്ച് പുറത്തിറക്കിയ ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമർശിച്ചതാണ് പോലീസിനെ വെട്ടിലാക്കിയത്.
ഹർത്താൽ ദിനത്തിലാണ് 663/എസ്.ബി ടി.ഡി.ആർ എന്ന നമ്പറിൽ ഉത്തരവ് ഇറങ്ങിയത്. പൊതു അറിയിപ്പായി ഇറക്കിയ ഉത്തരവിലും കുട്ടിയുടെ പേര് പരാമർശിച്ചത് അധികമാരുടെയും ശ്രദ്ധയിൽപെടാതെ പോവുകയായിരുന്നു. പോക്സോ നിയമപ്രകാരം പീഡനത്തിനിരയായി മരിച്ചവരാണെങ്കിലും അവരുടെ ചിത്രമോ പേരോ പരാമർശിക്കാൻ പാടില്ല.
Post Your Comments