Latest NewsKeralaNews

സന്ദർശന അനുമതി തേടി മഅ്ദനി വീണ്ടും കോടതിയിൽ

ബംഗളൂരു: സന്ദർശന അനുമതി തേടി മഅ്ദനി വീണ്ടും കോടതിയിൽ. ബംഗളൂരു സ്​ഫോടന കേസിലെ പ്രതിയായ മഅ്ദനി രോഗിയായ ഉമ്മയെ കാണാനാണു അനുമതി തേടിയത്. എറണാകുളം വെണ്ണലയിലെ തൈക്കാട്ടു മഹാദേവ ക്ഷേത്രത്തി​ന്റെ പുനരുദ്ധാരണ ആഘോഷവുമായി ബന്ധപ്പെട്ട്​ സംഘടിപ്പിക്കുന്ന മതസൗഹാർദ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും ഇതോടൊപ്പം തേടിയിട്ടുണ്ട്.

അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക്​ അപേക്ഷ നൽകിയത്​. ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെയാണ് അഡ്വ. പി. ഉസ്മാന്‍ മുഖേന തിങ്കളാഴ്​ച ഹർജി സമര്‍പ്പിച്ചത്​. ഇതുസംബന്ധിച്ച്​ സർക്കാറി​ന്റെ അഭിപ്രായം തേടിയ കോടതി ഹർജി ബുധനാഴ്​ച പരിഗണിക്കും.

ഉമ്മയെ സന്ദർശിക്കാനും മകൻ ഉമർ മുഖ്​താറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞവർഷം ആഗസ്​റ്റിൽ മഅ്​ദനിക്ക്​ സുപ്രീംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button