KeralaLatest NewsNews

ലിഗയുടെ മരണം കൊലപാതകമോ എന്ന് ഇന്നറിയാം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്നു ലഭിക്കും. മരണം കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരാവയവങ്ങളിലോ പരിക്കുകളില്ല. വിഷം ഉള്ളില്‍ ചെന്നതാകാം മരണ കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ.

ആസ്വാഭാവികമായൊന്നുമില്ല

അതെ സമയം ലിഗയുടെ മരണം അന്വേഷിക്കുന്ന പ്രത്യക സംഘത്തെ വിപുലികരിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിനാണ് അന്വേഷണ ചുമതല. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് 25 പേര് അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

liga-missing

ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളുടെ പ്രാഥമിക ഫലത്തില്‍ ശരീരത്തിലോ ആന്തരായവങ്ങളിലോ മുറിവുകളോ പോറലുകളോ കണ്ടെത്തിയിരുന്നില്ല. തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത് മൃതദേഹം ജീര്‍ണിച്ചതുകൊണ്ടാണെന്നും പൊലീസ് കരുതുന്നു. വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്നും സംശയിക്കുന്നു.

Liga Aswathy Jwala Ilez

മൃതദേഹം ലഭിച്ച കോവളത്തെ കണ്ടല്‍ക്കാട്ടിലും പരിസരത്തു നിന്നും അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ആന്തരായവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും വരാനുണ്ട്. അതേസമയം ലിഗയെ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സഹോദരി ഇലീസ് ആവശ്യപ്പെട്ടിരുന്നു.

Liga Aswathy Jwala

 

shortlink

Related Articles

Post Your Comments

Related Articles


Back to top button