KeralaLatest NewsNews

ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു പണി കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു പണി കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്. പക്ഷെ ഈ പണിയിൽ വലഞ്ഞത് കുട്ടികളാണ്. എൻട്രൻസ് പരീക്ഷാ കേന്ദ്രം ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിക്കാതെയാണ് അധികൃതർ പകരം വീട്ടിയത്. നഗരമധ്യത്തിലെ സ്കൂളിനെ ഒഴിവാക്കാൻ ഉൾപ്രദേശങ്ങളിലെ സ്കൂളുകൾ പരീക്ഷാകേന്ദ്രമാക്കിയപ്പോൾ വലഞ്ഞതു കുട്ടികളും രക്ഷിതാക്കളും.

എല്ലാ വർഷവും മെഡിക്കൽ–എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്ക് ടൗൺ സ്കൂളിൽ സെന്റർ അനുവദിക്കാറുള്ളതാണ്. ഇത്തവണയും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നിന്നു പരീക്ഷാകേന്ദ്രം ഒരുക്കണമെന്നാവശ്യപ്പെട്ടു കത്തു കിട്ടിയിരുന്നു. പ്രിൻസിപ്പൽ 320 കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കാമെന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ ടൗൺ സ്കൂൾ ഇല്ല. അതേ സമയം, ടൗണിനു സമീപം ഗതാഗതസൗകര്യം താരതമ്യേന കുറവായ ഗവ. സ്കൂളുകളിൽ വരെ പരീക്ഷാകേന്ദ്രമുണ്ട്.

read also: ഓഖിക്ക് ശേഷം നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ തീരത്തെത്തുന്ന അടുത്ത ചുഴലിക്കാറ്റിന്റെ പേര് ഇതാണ്

സംസ്ഥാന സർക്കാരിന്റെ മെ‍ഡിക്കൽ–എൻജിനീയറിങ് പൊതു പ്രവേശന പരീക്ഷ (കീം) തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്. പരീക്ഷാ കേന്ദ്രങ്ങളാകുന്ന സ്കൂളുകളിലെ അധ്യാപകർക്കു രണ്ടു ദിവസവും പരീക്ഷാ ഡ്യൂട്ടിയുണ്ടാകും. 450 രൂപ ദിവസം പ്രതിഫലവും കിട്ടും. പരീക്ഷാകേന്ദ്രം നിഷേധിച്ചത് ടൗൺ സ്കൂളിലെ അധ്യാപകർക്ക് ആ പ്രതിഫലം കിട്ടുന്നതു തടയാനാണു എന്നാണ് ആരോപണം. ഓഖി ദുരന്ത സഹായ ഫണ്ടിലേക്കു ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സർക്കാരിന്റെ അഭ്യർഥന ടൗൺ സ്കൂളിലെ അധ്യാപകർ സ്വീകരിക്കാതിരുന്നതു നേരത്തേ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button