KeralaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ മു​ക​ളി​ൽ തെ​ങ്ങ് വീണു: യാത്രക്കാരി രക്ഷപ്പെട്ടത് ത​ല​നാ​രി​ഴയ്ക്ക്

രാ​മ​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. യാത്രക്കാരി ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.30നു ​രാ​മ​പു​രം മാ​റി​ക കാ​നാ​ട്ട് വാ​തി​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ദീ​പി​ക കോ​ട്ട​യം ഓ​ഫീ​സി​ലെ എ​ച്ച്ആ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കു​ണി​ഞ്ഞി ക​ടു​കം​മാ​ക്ക​ൽ എ​ലി​സ​ബ​ത്താ​ണ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡി​നു സ​മീ​പ​ത്തു​ള്ള 11 കെ​വി ലൈ​നി​ൽ ത​ട്ടി​യാ​ണു കാ​റി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് വീ​ണ​ത്. ഈ ​സ​മ​യം എ​ലി​സ​ബ​ത്ത് മാ​ത്ര​മാ​ണു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​മ​പു​രം പോ​ലീ​സും പാ​ലായിൽ നിന്നെത്തിയഫ​യ​ർഫോ​ഴ്സ് സംഘവും ചേർന്നു തെങ്ങ് വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ണി​ഞ്ഞി​യി​ൽനി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്നു അ​വ​ർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button