കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരാണ് പ്രതികളെ തിരിച്ചറിയാൻ എത്തുന്നത്. രാവിലെ 10 മണിക്ക് കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്.
also read:വരാപ്പുഴ കസ്റ്റഡി മരണം ; അറസ്റ്റിലായ ആർടിഎഫുകാരുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ
കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡി മരണം നടന്ന ദിവസം വരാപ്പുഴ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയടക്കം അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ എറണാകുളത്ത് ഉപവാസസമരം നടത്തിയിരുന്നു.
Post Your Comments