Latest NewsNewsIndia

400 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ആ ആചാരം ലംഘിച്ചു, ക്ഷേത്രത്തിനുള്ളില്‍ ഇനി പുരുഷന്മാര്‍ക്കും പ്രവേശനം

ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ക്ഷേത്രത്തിലെ 400 വര്‍ഷങ്ങളായി നിലനിന്നു പോന്ന നിയമമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. 400 വര്‍ഷങ്ങളായി ഒഡിസയിലെ മാ പഞ്ചുപവരാഹി ക്ഷേത്രത്തില്‍ ദളിത് സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. പുരുഷന്മാര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. 400 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിലക്ക് ഛേദിച്ച് പുരുഷന്മാര്‍ ക്ഷേത്രത്തില്‍ കയറി.

ക്ഷേത്രത്തിലെ പെണ്‍ പൂജാരി കഴിഞ്ഞ 20-ാം തീയതി 5 പുരുഷന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു. ഇത് പിന്നീട് വിവാദത്തിന് വഴിവെയ്ക്കുകയായിരുന്നു.

ഇന്ത്യയിലെ മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകതളാണ് ഈ ക്ഷേത്രത്തിലുള്ളത്. ദളിതരായ അഞ്ച് സ്ത്രീ പൂജാരികളാണ് ക്ഷേത്രത്തിലെ പൂജ ചെയ്യുന്നത്. വിവാഹിതരായ ദളിത് സ്ത്രീകളാണ് ക്ഷേത്രം വൃത്തിയാക്കുകയും പൂജകള്‍ ചെയ്യുകയും ചെയ്യുന്നത്.

ഇപ്പോള്‍ 400 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിലെ ആചാരം ലംഘിച്ചിരിക്കുകയാണ്. തുടര്‍ന്ന് പുരുഷന്മാരും ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button