റിയാദ് : ഇനിയും പരിഷ്കരണങ്ങൾ സൗദിയിൽ നടത്താനുണ്ടെന്നു ജിദ്ദയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ബാരി പീച്ച്. വനിതകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതിയും കായിക സ്റ്റേജിലേക്കുള്ള പ്രവേശനവും സിനിമാ തീയേറ്ററുകളൂം തിരിച്ചുവരവും അതിശയിപ്പിക്കുന്ന മാറ്റങ്ങളായിരുന്നെന്നു ബാരി പീച്ച്പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ സൗദിയും യു.കെയും തമ്മിലുള്ള വാണിജ്യ നിക്ഷേപ ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 17.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ ഇരുനൂറിലധികം സംയുക്ത സംരംഭങ്ങള്‍ ഇരു രാജ്യങ്ങളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സംരംഭകരും തൊഴിലാളികളും സൗദി പോലുള്ള രാജ്യങ്ങളില്‍ നിര്‍വഹിക്കുന്ന സേവനത്തെ അദ്ദേഹം പ്രശംസിച്ചു. ജിദ്ദയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന ബ്യൂട്ടിഫുള്‍ ബ്രിട്ടന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കോണ്‍സുല്‍ ജനറല്‍.നൂറുക്കണക്കിനു ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് ബ്യൂട്ടിഫുള്‍ ബ്രിട്ടന് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Post Your Comments