പന്തളം: കൈപ്പുഴ കിഴക്ക് ഗുരുനാഥന്‍മുകടി അയ്യപ്പ ഗുരുക്ഷേത്രത്തില്‍നിന്ന് 28 വര്‍ഷം മുന്‍പ് പുനരുദ്ധാരണ സമയത്ത് നിമജ്ജനംചെയ്ത വിഗ്രഹം വീണ്ടെടുത്തു. അച്ചന്‍കോവിലാറ്റില്‍ കൈപ്പുഴ ചക്കനാട്ട് കയത്തിലാണ് അയ്യപ്പഗുരുവിന്റെ വിഗ്രഹം നിമജ്ജനം ചെയ്തിരുന്നത്.
വൈകീട്ട് 5.30-ന് കടക്കാട് ആറാട്ട് കടവില്‍നിന്ന് വിഗ്രഹം ഘോഷയാത്രയായി കടക്കാട് ക്ഷേത്രം, പാട്ടുപുരക്കാവ് ക്ഷേത്രം, പന്തളം മഹാദേവര്‍ ക്ഷേത്രം, വലിയകോയിക്കല്‍ ക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൈപ്പുഴ കൊട്ടാരം, കുളനട ദേവീക്ഷേത്രം, വല്യാനൂര്‍ ക്ഷേത്രം, കരിമല, ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തോട്ടത്തില്‍ കാവ് ഭഗവതി ക്ഷേത്രം, ചീങ്കലുംപുറം, മതുക്കല്‍പടി, മേലാടത്ത് ജങ്ഷന്‍ വഴി ക്ഷേത്രത്തിലെത്തിച്ചു.
മാര്‍ച്ച് എട്ടുമുതല്‍ പത്തുവരെ ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്‌നത്തില്‍ നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ ചൈതന്യമുണ്ടെന്നും അത് വീണ്ടെടുത്ത് പ്രതിഷ്ഠ നടത്തണമെന്നും കാണുകയുണ്ടായി. ഇതിന്റെയടിസ്ഥാനത്തില്‍ ഒരാഴ്ചകൊണ്ട് മുങ്ങല്‍ വിദഗ്ധരെയെത്തിച്ച് ആറ്റില്‍ നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വിഗ്രഹം കണ്ടെത്തിയത്.
Post Your Comments