Latest NewsNewsIndia

ചെന്നൈ മെയിലില്‍ വെച്ച് ബാലികയ്ക്ക് പീഡനം, സംഭവം പോസ്‌കോ നിയമം രാഷ്ട്രപതി ഒപ്പിട്ട ദിവസം

കോയമ്പത്തൂര്‍: 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപിച്ചാല്‍ വധശിക്ഷ നല്‍കുന്നതിന് വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി ചൂടാറും മുമ്പേ ബാലികയ്ക്ക് നേരെ വീണ്ടും പീഡനം. തിരുവനന്തപുരം-ചെന്നൈ മെയിലില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സംഭവത്തില്‍ ചെന്നൈ സ്വദേശിയായ പ്രേമാനന്ദ്(57) ഇ റോഡ് പോലീസിന്റെ പിടിയിലായി. ശനിയാഴ്ച രാത്രിയാണ് സംഭവം.

ചെന്നൈ പുരസൈവാക്കത്തുള്ള ഒന്‍പതുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. അര്‍ധരാത്രി ഉറങ്ങികിടക്കവേയാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി. കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട ബന്ധുക്കളാണ് ടിടിഇയെ വിവരം അറിയിച്ചത്.

also read: മകള്‍ പീഡനത്തിനിരയായത് വീട്ടുകാര്‍ അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായപ്പോള്‍

ടിടിഇ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രേമാനന്ദിനെ പിടികൂടി ഈറോഡ് റെയില്‍വേ പോലീസിനെ ഏല്‍പ്പിച്ചത്. കോയമ്ബത്തൂര്‍ കഴിഞ്ഞാണ് സംഭവം നടന്നതെങ്കിലും ഈറോഡ് റെയില്‍വേ പോലീസിലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കേസ് നല്‍കിയത്. കോയമ്ബത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button