കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചിരിക്കില്ല തനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. ഒരോ ദിവസവും വേദനകൊണ്ട് പുളയുവാണ് അയാള്‍. 59കാരനായ ഫിലിപ് പികെയ്ക്കാണ് ഈ ദുരവസ്ഥയുള്ളത്. കുട്ടികള്‍ക്കൊപ്പം പൂന്തോട്ടത്തില്‍ വെള്ളം ഉപയോഗിച്ച് കളിച്ച ശേഷമാണ് ശരീരത്തില്‍ നിന്നും മാംസം കുറയുന്നതായി ഫിലിപ്പ് കണ്ടത്. തുടര്‍ന്ന് വിരലുകളിലെയും മറ്റും മാംസം കുറഞ്ഞുകൊണ്ടിരുന്നു.
അപകടകാരിയായ ബാക്ടീരിയകളാണ് ഇതിന് പിന്നിലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് എന്ത് പ്രതിവിധി കണ്ടെത്താനാകുമെന്നതിലുള്ള നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍. ഓരോ ദിവസം ചെല്ലുംതോറും ഫിലിപ്പിന്റെ മാംസം വൈറസ് കാര്‍ന്ന് തിന്നുകയാണ്. വേദനയൊഴിഞ്ഞുള്ള നേരമില്ല അദ്ദേഹത്തിന്.
പൂര്‍ണ ആരോഗ്യവാനായി ഇരുന്ന ഫിലിപ്പിന് കുട്ടികളുമായുള്ള കളിക്ക് ശേഷം കാലിലും കൈകളിലും മറ്റും ചെറിയ പോറലുകള്‍ സംഭവിച്ചിരുന്നു. വിരലില്‍ നിന്നും ലൈംഗികാവയവത്തില്‍ നിന്നും പുറത്തു നിന്നുമൊക്കെ മാംസം പോവുകയാണ്.
രണ്ട് മാസം കോമയിലായിരുന്നു ഫിലിപ്പ്. എന്നാല്‍ പിന്നീട് കോമയില്‍ നിന്നും മുക്തനായി ജീവിതത്തിലേക്ക് അദ്ദേഹം തിരികെ എത്തി. തുടര്‍ന്ന് പേസ്‌മേക്കര്‍ സഹായത്തോടെ അദ്ദേഹം നടന്നു. മാംസം പോകുന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ചെറിയ മുറിവുകളില്‍ നിന്നുമാണ് ബാക്ടീരിയ ശരീരത്തില്‍ കടക്കുന്നത്. ജീവന് തന്നെ ഹാനികരമാകുന്നതാണ് ഇത്തരത്തിലുള്ള ബാക്ടീരിയകള്‍. രക്തത്തില്‍ വിഷാംശം ഉണ്ടാവുക അവയവങ്ങള്‍ തകരാറിലാവുക തുടങ്ങി ഗുരുതര അപകടങ്ങളാണ് ഇതിലൂടെ ഉണ്ടാവുക. 2017ലാണ് ഫിലിപ്പിന് ഇന്‍ഫെക്ഷ
Post Your Comments