Latest NewsInternational

കടൽത്തീരങ്ങളിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്‌ടീരിയ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂജേഴ്സി: മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നു. മനുഷ്യവാസമുള്ള മേഖലയിൽ വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് വർധിക്കുന്നത്. അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്. ആഗോള താപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരത്തോട് അടുക്കുന്നതെന്നാണ് സൂചന.

മെക്സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാലിപ്പോൾ കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇവ മാറിയിരിക്കുകയാണ്. ശരീരത്തിലുള്ള ചെറിയ മുറിവുകളിൽ കൂടിയാണ് ഇവ മനുഷ്യരെ ബാധിക്കുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പ് ഉണ്ടാകുകയും വളരെ പെട്ടെന്ന് അതു വലുതാകുകയും പിന്നീട് മാംസം അഴുകാനും തുടങ്ങും. പലപ്പോഴും ഈ ഭാഗം മുറിച്ചുകളയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button