തിരുവനന്തപുരം : അപ്രഖ്യാപിത ഹർത്താലിനെക്കുറിച്ച് എൻ ഐ എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ് . പോലീസ് അന്വേഷണം വാട്സാപ്പ് ഗ്രുപ്പുകളിൽ ഒതുക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്‌മീർ പെൺകുട്ടിയ്‌ക്ക് വേണ്ടിയെന്ന പേരിൽ കേരളത്തിൽ നടത്തിയ ഹർത്താൽ സംസ്ഥാനത്ത് ഹിന്ദു വിരുദ്ധ കലാപം നടത്താനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമായിരുന്നു. ഹർത്താൽ അനുകൂലികളെന്ന പേരിൽ നിരത്തിലിറങ്ങിയവർ ആർ.എസ്.എസ് പ്രവർത്തകരെയും അവർ നടത്തുന്ന സ്ഥാപനങ്ങളെയും തെരഞ്ഞ് പിടിച്ച ആക്രമിച്ചു. ഇത്തരത്തിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.
ഹർത്താലിന്റെ മറവിൽ അക്രമം നടത്താൻ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർത്താലിന്റെ മറവിൽ അക്രമം കാണിച്ച തീവ്രവാദികൾക്കിടയിൽ സി.പി.എം പ്രവർത്തകർ പോലും ഉൾപ്പെട്ട സാഹചര്യത്തിൽ കേസ് വഴി തിരിച്ച് വിടാനുള്ള നീക്കമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തുന്നത്. പൊലീസ് അന്വേഷണം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മാത്രം ഒതുക്കുന്നത് ദുരൂഹമാണ്. സംഭവത്തിലേക്ക് ആർ.എസ്.എസിനെ വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments