
ന്യൂഡല്‍ഹി•അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പുറത്താകുമെന്ന് എ.ബി.പി സര്‍വേ. 224 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 89-95 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 85 മുതല്‍ 91 സീറ്റുകള്‍ വരെ ലഭിക്കും.
ജെ.ഡി.എസിന് 32 മുതല്‍ 38 വരെ സീറ്റുകള്‍ ലഭിക്കും. 30 ശതമാനം വോട്ടർമാർ മാത്രമാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകണമെന്നും കോൺഗ്രസ് അധികാരത്തിൽ വരണമെന്നും ആഗ്രഹിക്കുന്നതെന്നും സര്‍വേ പറയുന്നു.
ഭൂരിപക്ഷം ലിംഗായത്ത് കാരുടെയും പിന്തുണ ബി.ജെ.പിയ്ക്ക് ലഭിക്കും. ബി.ജെ.പിയുടെ പിന്തുണയില്‍ 60 ശതമാനവും ലിംഗായത്ത് വിഭാഗത്തിന്റെതായിരിക്കും.
പുതിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
Post Your Comments