രു വലിയ അപകടത്തില്‍ നിന്നും ഭൂമി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നാസ സ്ഥാപിച്ച സന്റര്‍ ഫോര്‍ നിയര്‍ ഏര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസ്(സിഎന്‍ഇഒഎസ്)നും ഈ അപകടം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. ഛിന്ന ഗ്രഹം ജിഇ3യില്‍ നിന്നാണ് ലോകം കഷ്ടിച്ച് രക്ഷപ്പെട്ടത്.
ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലുപ്പമുളള ഛിന്നഗ്രഹം ജിഇ3 ഏപ്രില്‍ 13 ശനിയാഴ്ചയാണ് ഗവേഷകരുടെ കണ്ണില്‍പ്പെടുന്നത്. അടുത്ത ദിവസം ഇത് ഭൂമിക്ക് തൊട്ടടുത്ത എത്തുകയും ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 2.41 ഓടെയായിരുന്നു ഛിന്നഗ്രഹം ഭൂമിക്ക് അരികെ എത്തിയത്. 90 വര്‍ഷത്തിനിടെ, ഇതാദ്യമായാണ് ഭൂമിക്ക് ഇത്രയും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നത്. ഏപ്രില്‍ 14നായിരുന്നു സംഭവം.
ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിലാണ് ഛിന്നഗ്രഹം കടന്നുപോയതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 157 മുതല്‍ 360 വരെ ഈ ഛിന്നഗ്രഹത്തിന് വ്യാസമുണ്ട്. 1908ല്‍ സൈബീരിയയിലെ അഞ്ചു ലക്ഷം ഏക്കര്‍ വരുന്ന കാടിനെ കത്തിച്ചു കളഞ്ഞ ഛിന്നഗ്രഹത്തേക്കാള്‍ മൂന്നര മടങ്ങെങ്കിലും വലുപ്പമുള്ളതായിരുന്നു ജിഇ3യെന്നും നാസ വ്യക്തമാക്കുന്നു.
ലോകം മൊത്തം വിറപ്പിക്കുന്ന ഇംപാക്ട് ഛിന്നഗ്രഹം ഉണ്ടാക്കുമായിരുന്നു. ഏകദേശം ഒരു അണുബോംബിനോളം ശേഷിയുണ്ടായിരുന്നു പാറകളും ലോഹങ്ങളും നിറഞ്ഞ ഈ ‘ഭീമന്’. അപ്രതീക്ഷിതമായി ഭൂമിക്കു നേരെ എത്തുന്ന ഛിന്നഗ്രഹങ്ങളെ സംബന്ധിച്ച് വലിയൊരു മുന്നറിയിപ്പാണ് ജിഇ3 നല്‍കിയതെന്നും നാസ വ്യക്തമാക്കുന്നു. ഭൂമിയിലേക്ക് ഏതു നിമിഷവും പാഞ്ഞു വരാവുന്ന ഉല്‍ക്കകളെയും ഛിന്നഗ്രഹങ്ങളെയും കണ്ടെത്താന്‍ സ്ഥാപിച്ച് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ ഏര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസ്(സിഎന്‍ഇഒഎസ്)ന് അപകടം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നത് ആശങ്ക ഉളവാക്കുന്നതാണെന്നാണ് ഏവരും പറയുന്നത്.
Post Your Comments