ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. യാതൊരു അന്വേഷണവും കൂടാതെ ഇംപീച്മെന്റ് നോട്ടീസ് തള്ളുന്ന നടപടി അസാധാരണമാണ്. ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
also read:സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസ്
ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ അഴിമതിയും പെരുമാറ്റ ദൂഷ്യവും ആരോപിച്ചതെന്നും ഇത് അദ്ദേഹത്തെ കുറ്റവിചാരണ നടത്താന്‍ മതിയായ തെളിവല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്.
Post Your Comments