KeralaLatest NewsNewsIndia

ഇംപീച്‌മെന്റ്; ഉപരാഷ്​ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡൽഹി: ചീഫ്​ ജസ്റ്റിസിനെ ഇംപീച്ച്‌​ ചെയ്യാനുള്ള കോണ്‍ഗ്രസ്​ നീക്കം തള്ളിയ​ ഉപരാഷ്​ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന്​ കോണ്‍ഗ്രസ്​ വക്​താവ്​ കപില്‍ സിബല്‍. യാതൊരു അന്വേഷണവും കൂടാതെ ഇംപീച്മെന്‍റ് നോട്ടീസ് തള്ളുന്ന നടപടി അസാധാരണമാണ്. ഉപരാഷ്​ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

also read:സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസ്

ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്​ ചീഫ്​ ജസ്റ്റിസിനെതിരെ അഴിമതിയും പെരുമാറ്റ ദൂഷ്യവും ആരോപിച്ചതെന്നും ഇത്​ അദ്ദേഹത്തെ കുറ്റവിചാരണ നടത്താന്‍ മതിയായ തെളിവല്ലെന്നും​ ചൂണ്ടിക്കാട്ടിയാണ്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു നോട്ടീസ്​ തള്ളിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button