ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാൻ കോൺഗ്രസ് സാധ്യത തേടുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. കപില്‍ സിബല്‍, ഗുലാംനബി ആസാദ്, എന്‍സിപിയിലെ മജീദ് മേമൻ എന്നിവർ ഇതിൽ ഒപ്പിട്ടതായാണ് സൂചന.
Read Also: ഷാർജയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന കാര്യത്തില്‍ സമാന മനസ്കരായ പാര്‍ട്ടികളെ കണ്ടെത്തി ചര്‍ച്ച നടത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഇംപീച്ച്മെന്റ് പ്രമേയത്തില്‍ കുറഞ്ഞത് 50 എംപിമാര്‍ ഒപ്പിട്ടിരിക്കണമെന്നാണ് നിബന്ധന. എത്രയും പെട്ടെന്ന് ഒപ്പുശേഖരണം നടത്തി ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തില്‍ത്തന്നെ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
Post Your Comments