തിരുവനന്തപുരം: സിപിഎമ്മിലെ പ്രകാശ് കാരാട്ട് പക്ഷത്തിന്റെ സമഗ്രാധിപത്യം അവസാനിപ്പിച്ച് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയ സീതാറാം യെച്ചൂരിയെ പ്രശംസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ന്യൂനപക്ഷത്തിന് വക്താവ് എന്ന് പരിഹസിച്ചിട്ടും യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു വിജയമാണെന്നും സി പി എമ്മിലെ കോൺഗ്രസ് വിരുദ്ധർക്ക് കനത്ത പ്രഹരമാണ് പാർട്ടി കോൺഗ്രസ് നൽകിയതെന്നും വീക്ഷണം നിരീക്ഷിക്കുന്നു.
കോൺഗ്രസുമായി ധാരണ വേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിൽ തിരുത്തൽ വരുത്തിയത് യച്ചൂരിയുടെ രാഷ്ട്രീയ മിടുക്കാണെന്ന് വീക്ഷണത്തിലെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments