Latest NewsNewsIndia

കേരളത്തില്‍ 12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനവും പീഡനത്തിന് ഇരയാകുന്നു: റിപ്പോർട്ട്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ കേരളത്തില്‍ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കേരളത്തില്‍ കൂടുന്നു. 12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനം പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ്ബ്യൂറോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.ശനിയാഴ്ച എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബലാത്സംഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 785 ആണ്.

12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്തതായി തെളിയിക്കപ്പെട്ടവര്‍ക്ക് ദീര്‍ഘതടവോ വധശിക്ഷയോ ഉറപ്പാക്കുന്ന തരത്തിലുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. 2016 ല്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ എണ്ണം 21 ശതമാനമാണ്. ബലാത്സംഗത്തിനിരയായ 42 കുട്ടികള്‍ ആറു വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. ആറിനും 12 നും ഇടയില്‍ പ്രായമുള്ളവര്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടത് 146 പേരാണ്.സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 12നും 18 നും ഇടയില്‍ ബലാത്സംഗത്തെ അതിജീവിച്ചവരുടെ എണ്ണം കൂടുകയാണ്.

2016 ല്‍ ബലാത്സംഗത്തിന് ഇരയായത് 276 കുട്ടികളാണ്. 16 നും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് 412 ആണ്. കേരളത്തില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബലാത്സംഗത്തിന്റെ 25 ശതമാനമാണ് അത്. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 876 പേര്‍ ബലാത്സംഗത്തിന് ഇരയായി. ഇതു തന്നെ മൊത്തം എണ്ണത്തിന്റെ 52.89 ശതമാനത്തോളം വരും. മൊത്തം ബലാത്സംഗത്തിന്റെ 47.4 ശതമാനം എന്ന കണക്കില്‍ ഈ കാലയളവില്‍ 785 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button