കൊച്ചി : ‘സേഫ് കേരള പദ്ധതി’ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. 2020 ഓടെ റോഡ് അപകടവും അപകട മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. അദ്ദേഹം 29ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം 2018 കളമശേരി സെന്റ് പോള്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
read also: ചെയ്യാനുള്ളതെല്ലാം ചെയ്തു, ബസ് ചാര്‍ജ് ഇനിയും വര്‍ദ്ധിപ്പിക്കില്ല: എ.കെ ശശീന്ദ്രന്‍
സേഫ് കേരള പദ്ധതിയും നടപ്പാക്കുന്നത് ശബരിമലയില്‍ നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതിയുടെ വിപുലീകരണം എന്ന നിലയിലാണ്. പദ്ധതിക്ക് അടുത്ത ക്യാബിനറ്റ് യോഗത്തില്‍ അനുമതി നല്‍കും. ശാസ്ത്രീയ പരിശോധനയും ആധുനിക സങ്കേതങ്ങളും ഉപയോഗിച്ച് നിയമലംഘനം കര്‍ശനമായി തടയും. നിരീക്ഷണ ക്യാമറകള്‍ ദേശീയ, സംസ്ഥാന പാതകളില്‍ സ്ഥാപിക്കും. ദേശീയ തലത്തില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. റോഡ് നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കുന്നവര്‍ മാപ്പപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments