തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്‌തെന്നും ഇനിയും ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന്ും വ്യക്തമാക്കി ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളതെന്നും അതില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : ബസ് ചാര്‍ജ് ഇനി മിനിമം എട്ട് രൂപ, വിദ്യാര്‍ത്ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന
സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്നും ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും പത്താക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഉയര്‍ത്തണമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസ്സുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് തുടങ്ങിയിരുന്നു. ഈ അവസരത്തില്‍ ഒരു സ്വകാര്യ ചാനലിനോടാണ് ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments