മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ 14 നക്സലുകളെ വധിച്ചു . ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി-60 കമാന്‍ഡോസാണ് ഓപ്പറേഷന് നടത്തിയത്. ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകളും കൊല്ലപ്പെട്ടിട്ടുണ്ട്. സായ്നാഥ്, സെയിന്യു എന്നിവരാണ് കൊല്ലപ്പെട്ടത്.
also read:ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11പേര് കൊല്ലപ്പെട്ടു
14 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടെന്നും ഓപ്പറേഷന് തുടരുകയാണെന്നും ഐജി ശരദ് ഷെലാര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മുംബൈയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയുള്ള ഭംരഗഡിലെ ടാഡ്ഗാവോണ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
Post Your Comments