ന്യൂഡൽഹി: പെൺകുട്ടികളോട് മോശമായി പെരുമാറുകയും അശ്ളീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹോങ് കോങ് ആസ്ഥാനമാക്കിയുള്ള മർച്ചന്റ് നേവിയിലെ സൂരജ് ദേവ് എന്ന മുതിർന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. നേവി കോളനിയിൽ താമസിക്കുന്ന ഇദ്ദേഹം പാർക്കിൽ വെച്ച് ഒരു പെൺകുട്ടിയെ കാണുകയും നമ്പർ കൈമാറുകയുമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയോട് ഇയാൾ മോശം രീതിയിൽ പെരുമാറുകയും മോശം സന്ദേശങ്ങൾ ഫോണിൽ അയയ്ക്കുകയുമായിരുന്നു.
also read: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐ അറസ്റ്റിൽ
ഇയാളുടെ ശല്യം തുടർന്നതോടെ ഏപ്രിൽ 17ന് പെൺകുട്ടി പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നിരവധി പെൺകുട്ടികളെ ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി തെളിഞ്ഞു. ഒന്നിൽ അധികം സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുനൽകി.
Post Your Comments