തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച തീരുമാനത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഈ തീരുമാനം ആന മണ്ടത്തരമാണെന്നാണ് സുരേന്ദ്രന് പറയുന്നത്. ഈ തീരുമാനം കൊണ്ട് ഏത് സംസ്ഥാനത്തിനാണ് ഇരുവര്‍ക്കും ഗുണം കിട്ടുക. ഒരു സീറ്റെങ്കിലും അധികം കിട്ടുമോയെന്നും കെ സുരേന്ദ്രന് ചോദിക്കുന്നു. രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് കെ സുരേന്ദ്രന് ഉയര്‍ത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കാത്തവരെ മണ്ടന്മാരെന്നു ചിലര്‍ വിളിക്കും. എന്നാല്‍ ഈ പേജിലൂടെ ഈ നേതാക്കളെ അങ്ങനെ വിളിക്കാനാഗ്രഹിക്കുന്നില്ല. 2004 ല്‍ സി. പി. എമ്മിനുമാത്രം 44 സീററുണ്ടായിരുന്നു ലോകസഭയില്‍. ഇടതുമുന്നണിക്കാവട്ടെ അറുപതിലധികവും. അന്നാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ പിന്തുണക്കാനുള്ള ചരിത്രപരമായ തീരുമാനം സി. പി. എം കൈക്കൊണ്ടത്. അതും ആഗോളവത്കരണം, ഉദാരവല്‍ക്കരണം, നവലിബറല്‍ നയങ്ങള്‍ തുടങ്ങിയ വാക്കുകള്‍ അക്ഷരം തെറ്റാതെ ഉരുവിടാന്‍ സഖാക്കളെ പഠിപ്പിക്കുമ്ബോള്‍ ആരുടെ ചിത്രമായിരുന്നോ കാണിച്ചുകൊടുത്തത് അയാളെത്തന്നെ പിന്തുണക്കാനെടുത്ത വിപ്ളവകരമായ തീരുമാനം. പിന്നെ പാര്‍ട്ടി നിലം തൊട്ടിട്ടില്ല. ബംഗാളിലും ത്രിപുരയിലും അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു സീററുപോലും കിട്ടില്ലെന്ന അവസ്ഥയായി. കേരളത്തില്‍ രണ്ടോ മൂന്നോ കിട്ടിയാല്‍ ഭാഗ്യം. ഈ പാര്ട്ടികോണ്ഗ്രസ്സിലെടുത്ത ആനമണ്ടന്‍ തീരുമാനം കൊണ്ട് ഏതു സംസ്ഥാനത്താണ് ഇരു കൂട്ടര്‍ക്കും ഗുണമുണ്ടാവാന്‍ പോകുന്നത്? ഈ സഖ്യം വഴി ഒരു സീറ്റെങ്കിലും കോണ്ഗ്രസ്സിനധികം കിട്ടുമോ ഒരു സീറ്റിലെങ്കിലും സി. പി. എമ്മിനെ വിജയിപ്പിക്കാനാവുമോ? ബംഗാളില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും കൂട്ടുകൂടിയിട്ടെന്തുകിട്ടി? ത്രിപുരയില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥയെന്താണ്? ഈ തീരുമാനം കൊണ്ട് ആകെയുണ്ടാവാന് പോകുന്ന ഗുണം കേരളത്തില്‍ ഉള്ള അടിത്തറ കൂടി പോയിക്കിട്ടും എന്നുള്ളതാണ്. ഏതായാലും ഈ നേതാക്കളെ ചരിത്രം എന്നും ഓര്‍മ്മിക്കും. ഒരു പാര്‍ട്ടിയെ ഇല്ലാതാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രീയമായി തെളിയിച്ചവരെന്ന നിലയില്‍. ലാല്‍സലാം സഖാക്കളെ. ഇനി നിങ്ങളുടെയൊന്നും പ്രതിമകള്‍ കൊത്താന്‍ പോലും ആരുമുണ്ടാവില്ലീ ഭൂമിയില്‍.
Post Your Comments