Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ശ്രീകല പ്രഭാകറിന്റെ വിയോഗത്തിൽ ഞെട്ടി മാധ്യമ ലോകം: വിട പറഞ്ഞത് സ്ത്രീ പ്രവർത്തകർക്ക് പ്രചോദനമായ വ്യക്തിത്വം

തിരുവനന്തപുരം: കൈരളി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ശ്രീകലാ പ്രഭാകറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ മാധ്യമ ലോകം. പലരും ശ്രീകല ആശുപത്രിയിൽ ആയിരുന്നു എന്ന് അറിഞ്ഞത് തന്നെ മരണവാർത്ത അറിഞ്ഞപ്പോഴാണ്. അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശ നിലയിലായിരുന്നു ശ്രീകലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു ശ്രീകല.

ശ്രീകല ഡിപ്രെഷന് അടിമയായിരുന്നു എന്നാണു അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീകല ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കൊട്ടാരക്കര സ്വദേശിയും കരസേനാ ഉപമേധാവിയും ജനറല്‍ സതീശ് ചന്ദ്ര സഹോദരനാണ്.ഒരു മകൾ ഉണ്ട്.

തിരുവനന്തപുരത്ത് കൈരളി ന്യൂസ് ഡെസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീകല തലസ്ഥാന നഗരത്തനടുത്ത് പൗഡിക്കോണത്തായിരുന്നു താമസം. മൃതദേഹം 24 ചൊവ്വാഴ്ച്ച രാവിലെ 11ന് പൗഡിക്കോണത്തെ ദേവിപ്രഭ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീകല മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊതുവെയും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രത്യേകിച്ചും ആത്മാര്‍ത്ഥമായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായിരുന്നു അവരെ സംസ്ഥാന സെക്രട്ടറിയാക്കിയത്.

നേരത്തേ തിരുവനന്തപുരം ബ്യൂറോയിലായിരിക്കെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കൈരളിയിലും പീപ്പിളിലും സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് ഡെസ്‌കിലേക്ക് മാറിയ ശേഷം കൈരളി-പീപ്പിള്‍ വാര്‍ത്താ സംഘത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായിരുന്നു അവര്‍ എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button