കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ കവിഞ്ഞു. 2017 മാര്‍ച്ച് മുതല്‍ ഈ അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ദ്ധിച്ചുവരികയാണെന്നും ഏപ്രില്‍ 11ന് 80,545.70 കോടിയിലെത്തിയെന്നുമാണ് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി, നോട്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.
2016 നവംബര്‍ ആദ്യത്തില്‍ 45,300 കോടിയായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊട്ടടുത്തുള്ള മാസങ്ങളില്‍ ഇത് 74,000 കോടിയായി ഉയര്‍ന്നു. ഇതിന് ശേഷം അക്കൗണ്ടുകളിലെ നിക്ഷേപം കുറഞ്ഞെങ്കിലും വീണ്ടും 2017 മാര്‍ച്ചിന് ശേഷം നിക്ഷേപം വര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Post Your Comments