Latest NewsNewsIndia

വോട്ടെടുപ്പ് വേണമെന്ന് നിര്‍ദ്ദേശവുമായി ബംഗാള്‍ഘടകം

ന്യൂഡല്‍ഹി: കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നിര്‍ദേശിച്ച് സിപിഐഎം ബംഗാള്‍ ഘടകം. സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകുകയാണ്. ഇതിനിടയിലാണ് ഇത്തരത്തിലൊരു ആവശ്യമുയര്‍ന്നത്. പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും. നിലവിലെ പോളിറ്റ് ബ്യൂറോ തുടരണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ മാറ്റം വേണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്.

തര്‍ക്കം അവസാനിക്കാത്തതിനാല്‍ തീരുമാനം മാറ്റി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റു പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടില്ല. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായ പരിധിയിലെ തീരുമാനം കണക്കിലെടുത്ത് മുതിര്‍ന്ന പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള ഒഴിവായേക്കും.പകരം കേരളത്തില്‍ നിന്നും ആരെത്തും എന്നത് സംബന്ധിച്ചും അഭ്യൂഹങ്ങള്‍ തുടരുകയാണ്.

സിസി പിബി തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വൈകീട്ട് ഹൈദരാബാദില്‍ റാലിയും പൊതുസമ്മേളനവും നടക്കും.ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദി സാക്ഷ്യം വഹിച്ചത്.സംഘടനാ ചര്‍ച്ചക്കിടെ ഒരു പ്രതിനിധി നടത്തിയ പരാമര്‍ശം ബംഗാള്‍ ഘടകത്തിന്റെ ബഹളത്തിനിടയാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button