KeralaLatest NewsIndiaNews

ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പത്താം ക്ലാസുകാരന്‍: ചെയ്തത് സഹോദരനെ രക്ഷിക്കാന്‍!

പൊലീസ് കേസിലുള്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ പത്താം ക്ലാസുകാരന്റെ ‘ഓണ്‍ലൈന്‍ ആള്‍മാറാട്ടം’. ശ്രമിച്ചത് ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പൊലീസ് അന്വേഷണത്തെ നിയന്ത്രിക്കാന്‍. സംഭവം പുറത്തറിഞ്ഞത് ഒരു മാസത്തിനു ശേഷം.

ലക്‌നൗവിലെ ഗോരഖ്പൂര്‍ ജില്ലയിലാണ് സംഭവം. സഹോദരന്റെ കയ്യില്‍ നിന്നും 45000 രൂപ തട്ടിയെടുത്തതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പത്തം ക്ലാസുകാരന്റെ ഈ കടുംകൈ. ഡിജിപി ഒ.പി സിങ്ങിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നിര്‍മ്മിച്ചാണ് പത്താം ക്ലാസുകാരന്‍ പൊലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി ” നിയന്ത്രണം” നടത്താന്‍ ശ്രമിച്ചത്. ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാളുടെ സഹോദരനില്‍ നിന്ന് മറ്റൊരാള്‍ 45000 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ട്വിറ്റര്‍ വഴി ഡിജിപിയുടെ അക്കൗണ്ട് നിര്‍മ്മിച്ച് “പൊലീസ് നിയന്ത്രണം” ഏറ്റെടുക്കാന്‍ സുഹൃത്ത് ഉപദേശിച്ചത് പ്രകാരമാണ് ഇത് ചെയ്തതെന്ന് പൊലീസ് ചോദ്യം ചെയ്യവേ കുട്ടി മൊഴി നല്‍കി. ഡിജിപിയുടെ ഓഫിസില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഹസ്രത്ജംഗ് പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് സൈബര്‍ സെല്ലിന് അന്വേഷണം കൈമാറുകയായിരുന്നു. പലവതണ മാതാപിതാക്കളോടൊപ്പം പൊലിസ് സ്‌റ്റേഷനില്‍ പരാതിയുമായി കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്നും കുട്ടി പൊലീസിനോടു പറഞ്ഞു. 100ലധികം പൊലീസുകാരെയാണ് ട്വിറ്റര്‍ വഴി കുട്ടി   കേസ് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി    നിയന്ത്രിച്ചത്.

എന്നാല്‍ പണം വാങ്ങി വഞ്ചിച്ച വ്യക്തി ഇവര്‍ക്ക് 30000 രൂപ തിരികേ നല്‍കിയെന്നും പൊലീസ് പറയുന്നു. കുട്ടിയെ ഡിജിപി ഓഫിസില്‍ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടില്‍ തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടെങ്കില്‍ പരാതി നല്‍കാമെന്നും പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button