പ്രായം വെറും 12 ആയേയുള്ളു എന്നാല്‍ ഇവന്‍ ആളൊരു വിരുതനാണ്. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികള്‍ സാധാരണ മാതാപിതാക്കള്‍ക്കൊപ്പമാവും നടക്കുക. എന്നാല്‍ ഇവിടെ ഒരു 12 കാരന്‍ അമ്മയുടെ എടിഎം കാര്‍ഡും മോഷ്ടിച്ച് ബാലിക്ക പറന്നു. തന്നത്താന്‍ വിമാനത്തില്‍ കയറി ഒറ്റയ്ക്കായിരുന്നു ഇവന്റെ യാത്ര. കുട്ടിയുടെ പേര് പുറത്തു വിട്ടിട്ടില്ല.
മാതാപിതാക്കളുമായി വന്‍ തര്‍ക്കത്തിന് ശേഷമാണ് വിലകുറഞ്ഞ ഫ്‌ലൈറ്റ് ടിക്കറ്റ് സ്വന്തമാക്കി കുട്ടി ബാലിക്ക പറന്നത്. അമ്മയുടെ എടിഎം കാര്‍ഡ് അടിച്ചുമാറ്റിയായിരുന്നു യാത്ര. ബാലിയിലെത്തി വലിയൊരു തുകയും ചിലവാക്കി. മാതാപിതാക്കളും സമ്മതപത്രം ഇല്ലാതെ വിമാനത്തില്‍ കയറ്റുമോ എന്ന കാര്യത്തില്‍ വിദഗ്ധ നിരീക്ഷണം നടത്തിയ ശേഷം മാത്രമാണ് ഇവന്‍ യാത്ര ആരംഭിച്ചത്. നാല് ദിവസം അത്യാഡംബര ജീവവിതമാണ് കുട്ടി ഒറ്റയ്ക്ക് ആസ്വദിച്ചത്.
തുടര്‍ന്ന് കുട്ടി തന്റെ പാസ്‌പോര്‍ട്ട് എടുത്തുകൊണ്ട് പോവുകയായിരുന്നു. സിഡ്‌നിയില്‍ നിന്നും പെര്‍ത്തിലേക്കും അവിടെ നിന്നും കണക്ഷന്‍ ഫ്‌ലൈറ്റില്‍ ഡെന്‍പസറിലേക്കും പോയി. താന്‍ എന്താണ് ഒറ്റക്ക് എത്തിയതെന്ന് ആരും തന്നോട് ചോദിച്ചില്ലെന്ന് കുട്ടി പറഞ്ഞു. പെര്‍ത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ താന്‍ പിടിക്കപ്പെടുമെന്നാണ് കരുതിയത്, എന്നാല്‍ അതൊന്നും ഉണ്ടായില്ലെന്നും കുട്ടി പറയുന്നു.
തന്റെ സ്റ്റുഡന്റ് ഐഡി കാര്‍ഡും പാസ്‌പോര്‍ട്ടും മാത്രമാണ് അവര്‍ ചോദിച്ചത്. മറ്റൊരു രേഖകളും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതേ സമയം കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി കൊടുത്തിരുന്നു.
Post Your Comments