Latest NewsInternational

ചാ​വേ​ർ സ്ഫോ​ട​നം ;നിരവധിപേർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: ചാ​വേ​ർ സ്ഫോ​ട​നം നിരവധിപേർ കൊല്ലപ്പെട്ടു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ത്തി​നു​നേ​രെ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നുണ്ടായ ചാ​വേ​ർ സ്ഫോ​ട​ത്തി​ൽ 31 പേ​രാണ് മരിച്ചത്. 54 പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ​മീ​പ​ത്തെ നി​ര​വ​ധി കടകളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ പോ​ലീ​സ് ത​ട​ഞ്ഞി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നും ജി​ല്ലാ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ന്നോ​ടി​യ​യായി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കുകയാണ് ഇതിനിടെ ആയിരിന്നു ആക്രമണം. ഒക്ടോ​ബ​റി​ലാ​ണ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക.

Also read ;യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button