ഷാര്‍ജ: കുട്ടികള്‍ക്കു വേണ്ടി വൈവിധ്യങ്ങളായ പുസ്തകങ്ങളുടെ ലോകം തുറന്നു കൊടുക്കുന്നതിനൊപ്പം സ്വയം സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതിനെതിരെ വരുന്ന കൈകളെ തിരിച്ചറിഞ്ഞ് തടയിടാനുമുള്ള പരിശ്രമത്തിലാണ് “ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റ്” അധികൃതര്‍. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി വീഡിയോ ക്ലാസുകളിലൂടെ ചൂഷണം എന്തെന്നും അതില്‍ നിന്നും എങ്ങനെ സ്വയം സുരക്ഷിതരാകാമെന്നും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നയിച്ചു. ഇതിന് ചെറു പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേകം വീഡിയോ ടൂട്ടോറിയലും തയാറായിരുന്നു. ഷാര്‍ജ സാമൂഹ്യ സേവന വകുപ്പിന്‌റെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാരും അധ്യാപകരും ക്ലാസുകള്‍ നയിച്ചത്.
കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 800700 എന്ന നമ്പറില്‍ വിളിയ്ക്കണമെന്നും കൗണ്‍സിലര്‍മാര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോള്‍ ലഭിച്ചാലുടന്‍ അടിയന്തര സേവനം നല്‍കാന്‍ സര്‍വ സജ്ജമാണ് തങ്ങളെന്നും സാമൂഹ്യ സേവന വകുപ്പ് അധികൃതര്‍ പറയുന്നു. വീഡിയോ ക്ലാസിന്‌റെ ഓരോ ഘട്ടത്തിലും കുഞ്ഞുങ്ങള്‍ക്ക് സംശയനിവാരണം നടത്താനും അവസരമൊരുക്കിയിരുന്നു. മികച്ച കൗണ്‍സിലര്‍മാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ക്ലാസുകള്‍ ലഭിച്ചതില്‍ രക്ഷിതാക്കളും ഏറെ സന്തോഷത്തിലാണ്.
Post Your Comments