ഗാസിയാബാദ്: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ. മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ പിതാവും ആറ് ബന്ധുക്കളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയും നാല് പേർ സ്ത്രീകളുമാണ്. പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. കുട്ടിയുടെ കൈതട്ടി ഹാൻഡ് ബ്രേക്ക് മാറിയതിനെ തുടർന്ന് കാർ ഉരുണ്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ബറേലി രാംപുർ സ്വദേശിയായ ഓം പ്രകാശ് രസ്തോഗിയും ബന്ധുക്കളായ 11 പേരുമാണ് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ടാറ്റാ സുമോ കാറിൽ ഗാസിയാബാദിൽ എത്തിയത്. വിജയ് നഗറിൽ ദേശീയപാത -24 ൽ കാർ നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങി. ഈ സമയം മുന്നിൽ ഇരുന്നിരുന്ന കുട്ടി അബദ്ധത്തിൽ ബ്രേക്ക് മാറ്റുകയും കാർ തനിയെ ഉരുണ്ട് കൊക്കയിലേക്ക് മറിയുകയുമായിരുന്നു.അപകടത്തിനു ശേഷം ഡ്രൈവറെ കാണാതായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also read ;ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
Post Your Comments