Latest NewsNewsInternationalGulf

ലോക പ്രശസ്ത ഡി.ജെ ഒമാനില്‍ മരിച്ച നിലയില്‍

മസ്ക്കറ്റ്•ലോകപ്രശസ്ത സ്വീഡിഷ് ഡി.ജെയും സംഗീത നിര്‍മ്മാതാവും യൂറോപ്പിലെ സമകാലിക ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് (ഇ.ഡി.എം) ന്റെ തുടക്കകാരനുമായ അവിസിയിലെ ഒമാനിലെ മസ്ക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 28 വയസായിരുന്നു. അദ്ദേഹത്തിന്റെ യു.എസ് പി.ആര്‍.ഒയാണ് വാര്‍ത്ത‍ പുറത്തുവിട്ടത്.

അതേസമയം, മരണ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അവിസി എന്തിനാണ് ഒമാനില്‍ എത്തിയതെന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് പി.ആര്‍.ഓ ഡയാന ബാരോണ്‍ അറിയിച്ചു.

സ്വീഡിഷ് പൗരനായ അവിസിയുടെ യഥാര്‍ത്ഥ പേര് ടിം ബെര്‍ഗ്ലിംഗ് എന്നാണ്. രണ്ട് തവണ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. “വേക്ക് മി അപ്പ്‌”, “ഹേ ബ്രദര്‍” തുടങ്ങിയ അന്താരാഷ്ട്ര ഹിറ്റുകളിലൂടെ ശ്രദ്ധേയനായ അവിസി 2016 ല്‍ ടൂറിംഗില്‍ നിന്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സംഗീത നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തിന് ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡിലേക്ക് നോമിനേഷന്‍ ലഭിച്ചത്.

അവിസിയുടെ മരണം ഇ.ഡി.എം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്, പ്രത്യേകിച്ചും യൂറോപ്പിലെ. ഇവിടെങ്ങളിലെ ഉത്സവങ്ങളിലും ഡാന്‍സ് ക്ലബുകളിലും ജനപ്രീയ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഇ.ഡി.എം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button