നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ബസ്സിന് മുകളിലേക്ക് തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ ക്രൂരത. പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം. ഇരുവരും നടപ്പാതയിലൂടെ നടക്കുമ്പോള്‍ റോഡിലൂടെ കടന്ന് പോകുന്ന ഒരു ചുവന്ന ബസ്സിന് മുകളിലേക്കാണ് യുവതി സുഹൃത്തായ പെണ്‍കുട്ടിയെ തള്ളിയിട്ടത്. തലനാരിഴയ്ക്കാണ് ബസ്സിന്‍റെ ചക്രത്തില്‍ തല കുടുങ്ങാതെ യുവതി രക്ഷപ്പെട്ടത്. ഷോക്ക് മാറും മുന്‍പ് തന്നെ യുവതി റോഡില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സൃഹൃത്തിനെ യുവതി തള്ളുന്നതിന്‍റെ വീഡിയോ സമീപത്തുള്ള സിസിടിവിയില്‍ കുടുങ്ങിയത്.
തള്ളിയിട്ടതിന്‍റെ കാരണമാണ് വിചിത്രം. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും സുഹൃത്തിന് ആപത്തൊന്നും സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് യുവതിയുടെ വിശദീകരണം. യുവതിയുടെ ക്രൂരവിനോദത്തിന്‍റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ ഗതാഗത നിയമം ലംഘിച്ചതിന് മാത്രമാണ് യുവതിക്കെതിരെ പോലീസ് കുറ്റം ചുമത്തിയത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ യുവതിക്കെതിരെ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്. യുവതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കുകളുണ്ട്. സംഭവം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു.a
Post Your Comments