Latest NewsIndia

കര്‍ണ്ണാടകയില്‍ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കറന്‍സി ക്ഷാമം നേരിടുമ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണ്ണാടകയില്‍ കോടികണക്കിന് രൂപയുടെ നോട്ടുകൾ പിടികൂടിയതായി റിപ്പോർട്ട്. 500, 2000 നോട്ടുകള്‍ ഇല്ലാതെ ചിലയിടങ്ങളിലെ ജനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ 41.3 കോടി രൂപയാണ് ഇവിടെ പിടിച്ചെടുത്തത്. 97 ശതമാനവും 2000, 500 നോട്ടുകള്‍ ആണെന്നും, 1.32 കോടി രൂപ വില മതിക്കുന്ന 4.52 കിലോ സ്വര്‍ണവും പിടികൂടിയതായും ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘം പുറത്തു വിട്ട കണക്കുകൾ ചൂണ്ടി കാട്ടുന്നു. ഇതിൽ ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 2.47 കോടി രൂപയാണ് പിടിച്ചെടുത്തത്. തൊട്ടുപിന്നില്‍ ബെല്ലാരി- 55 ലക്ഷമാണ് ഇവിവിടെ നിന്നും ലഭിച്ചത്.

മേയ് 12ന് നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ വ്യാപക പരിശോധനകളാണ് അന്വേഷണ സംഘം നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പു സംബന്ധിയായ പരാതികള്‍ പരിഹരിക്കുന്നതിനായി ബെംഗളൂരുവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും,വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

Also read ;വാട്​സ്​ആപ്പ്​ ഹര്‍ത്താലിന് പിന്നിൽ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകർക്ക് പങ്കുണ്ടെന്ന പ്രചാരണം തെറ്റെന്ന് കുമ്മനം

shortlink

Related Articles

Post Your Comments

Related Articles


Back to top button