യുഎഇ: ജോലിക്കാരോട് പരുക്കന്‍ സ്വഭാവത്തില്‍ പെരുമാറുന്ന യുഎഇക്കാരുടെ വാര്‍ത്തകളാണ് പുറത്ത് എത്താറുള്ളത്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോരുന്ന ഇന്ത്യന്‍ ജോലിക്കാരിക്ക് യുഎഇ കുടുംബം നല്‍കിയ ഫേര്‍വെലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ സംസാര വിഷയം.
27 വര്‍ഷം യുഎഇയിലെ ഒരു കുടുംബത്തില്‍ ജോലിക്ക് നിന്നിരുന്ന ലക്ഷ്മിയാണ് ഇപ്പോള്‍ സ്വന്തം നാടായ ഇന്ത്യയിലേക്ക് മടങ്ങി പോകുന്നത്. ഇവര്‍ക്ക് ആദരപൂര്‍വ്വമുള്ള വിടപറയലാണ് ഷാര്‍ജ കുടുംബം നല്‍കിയത്.
തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു ലക്ഷ്മി എന്ന് ഷാര്‍ജ കുടുംബത്തിലെ അംഗമായ മുഹമ്മദ് റഷീദ് അല്‍ അലി പറഞ്ഞു. എല്ലാ കുട്ടികളും ലക്ഷ്മിയെ അമ്മയുടെ സ്ഥാനത്താണ് കണ്ടത്. ലക്ഷ്മി അവരെ അത്രയധികം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോലി സമയം സന്തോഷവതിയായിരുന്നു ലക്ഷ്മി. മാത്രമല്ല ജോലിയോടുള്ള ലക്ഷ്മിയുടെ അത്മാര്‍ത്ഥത ഏവരുടെയും മനസ് കീഴടക്കുമെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും പ്രിയങ്കരിയാണ് ലക്ഷ്മി.
പിരിയുന്നതില്‍ ലക്ഷ്മിക്കും തങ്ങള്‍ക്കും അതിയായ സങ്കടമുണ്ട്. ലക്ഷ്മിയെ നിറകണ്ണുകളോടെ പറഞ്ഞു വിടുന്നതില്‍ യാതൊരു അത്ഭുതവുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്.
ലക്ഷ്മിക്കായി ഫേര്‍വെല്‍ പാര്‍ട്ടി നടത്താന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് എല്ലാവരും സമ്മതം മൂളി. കുടുംബത്തോട് ലക്ഷ്മി കാണിച്ച സേവനത്തിനും സ്‌നേഹത്തിനും തങ്ങള്‍ കൈനിറയെ സമ്മാനം നല്‍കി. ഫേര്‍വെല്‍ പാര്‍ട്ടിയില്‍ ലക്ഷ്മിയും ഈറണിഞ്ഞിരുന്നു. വീട്ടില്‍ ഒരു വേലക്കാരിയാണ് താന്‍ എന്ന അനുഭവം തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. കുടുംബാംഗങ്ങള്‍ പല സമ്മാനങ്ങളും തന്ന് തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. വസ്ത്രം, ആഭരണം, സാമ്പത്തിക സഹായം എന്നിങ്ങനെ എല്ലാവിധത്തിലും അവര്‍ സഹായിച്ചുവെന്ന് ലക്ഷ്മി പറയുന്നു.
കുട്ടികളെ പിരിയാന്‍ തനിക്ക് ഒരു താത്പര്യവുമില്ല, എന്നാല്‍ പ്രായമായി അതിനാല്‍ ജനിച്ച രാജ്യത്തേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ലക്ഷ്മി പറയുന്നു,
Post Your Comments