കൊട്ടിയം: കൊല്ലം കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു. പോലീസ് നല്കുന്ന സൂചന പ്രകാരം അമ്പലംകുന്ന് സ്വദേശിയായ യുവാവ് ഒളിവിലാണ്. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി ലീലാ ദമ്പതികളുടെ മകള്‍ വിജിയാണ് (21) കൊല്ലപ്പെട്ടത്. ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കിട്ടിയത്. യുവതി കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
read also: കളി കാര്യമായപ്പോള്‍; ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടത് ഈ കളിക്കിടെ
പെണ്‍കുട്ടി ജോലിചെയ്യുന്ന ലാബിൽ സംഭവദിവസം രാവിലെ ഇയാള്‍ എത്തി രക്തപരിശോധന നടത്തിയിരുന്നു. പിന്നീട് പലതവണ ലാബിലെത്തി. ഇയാള്‍ വൈകിട്ട് ആറോടെ ജോലി കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സിത്താര ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിലും എത്തി. സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിക്കൊണ്ട് പോകുകയും ചെയ്തു. യുവതി പിന്നാലെ സ്‌കൂട്ടര്‍ ഉരുട്ടി പമ്പില്‍ നിന്ന് പുറത്തേയ്ക്ക് പോയി. പിന്നീട് ഈ സ്‌കൂട്ടര്‍ കാണുന്നത് വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ ഇത്തിക്കര പാലത്തിനടുത്ത് നിന്നാണ്. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുടെ മരണം ദുരൂഹമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
പതിവുപോലെ കഴിഞ്ഞ ബുധനാഴ്ച രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി. അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.
Post Your Comments